25 December Wednesday

മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ കുമാരസ്വാമിയുടെ മൂക്കില്‍ നിന്ന് രക്തസ്രാവം

വെബ് ഡെസ്‌ക്‌Updated: Sunday Jul 28, 2024

photo credit: X

ബംഗളൂരു > ജെഡിഎസ് നേതാവും കേന്ദ്രമന്ത്രിയുമായ കുമാരസ്വാമിയുടെ മൂക്കില്‍ നിന്ന് രക്തസ്രാവം. ബംഗളൂരു ഗോള്‍ഡ് ഫിഞ്ച് ഹോട്ടലില്‍ ബിജെപി-ജെഡിഎസ് പദയാത്രയെ കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഉടന്‍ തന്നെ അദ്ദേഹത്തെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബിജെപി –ജെഡിഎസ് ഏകോപന സമിതി യോഗത്തിലെ തീരുമാനങ്ങൾ മാധ്യമങ്ങളോട് പറയുന്നതിനിടെയാണ്‌  കുമാരസ്വാമിയുടെ മൂക്കില്‍ നിന്ന് രക്തം വന്നത്‌. അദ്ദേഹത്തിന്റെ ആരോഗ്യനിലയെ കുറിച്ചുള്ള വിശദാംശങ്ങള്‍ ഇതുവരെ  പുറത്തുവന്നിട്ടില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top