22 December Sunday

കാണാതായ വ്യവസായിയുടെ മൃതദേഹം പുഴയിൽ നിന്ന് കണ്ടെത്തി

വെബ് ഡെസ്‌ക്‌Updated: Monday Oct 7, 2024

മം​ഗളൂരു > കാണാതായ പ്രമുഖ വ്യവസായി ബി എം മുംതാസ് അലി (52) യുടെ മൃതദേഹം കണ്ടെത്തി. കുളൂർ പാലത്തിന് ചുവട്ടിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ പുലർച്ചെയാണ് കുളൂർ പാലത്തിന് സമീപം അപകടത്തിൽപ്പെട്ട നിലയിൽ മുംതാസ് അലിയുടെ കാർ കണ്ടെത്തിയത്. തുടർന്ന് പ്രദേശവാസികൾ പൊലീസിനെ വിവരമറിയിച്ചു. തുടർന്നാണ് ഫാൽ​ഗുനി പുഴയിൽ തിരച്ചിൽ ആരംഭിച്ചത്.

അലിയുടെ ഫോണും വാഹനത്തിന്റെ താക്കോലും പുഴയുടെ സമീപത്ത് നിന്ന് കണ്ടെത്തിയിരുന്നു. എൻഡിആർഎഫ് സംഘവും മുങ്ങൽ വിദ​ഗ്ധൻ ഈശ്വർ മാൽപെയും സംഘവും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. കോൺഗ്രസ് മുൻ എംഎൽഎ മൊഹിയൂദീൻ ബാവയുടെ സഹോ​ദരനാണ് മുംതാസ് അലി. മരണം ആത്മഹത്യയാണെന്ന് സംശയിക്കുന്നുണ്ട്. താൻ മടങ്ങിവരില്ലെന്ന് മുംതാസ് അലി വാട്സാപ് ​ഗ്രൂപ്പിൽ സന്ദേശമയച്ചിരുന്നതായി ബന്ധുക്കൾ പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top