22 December Sunday

ഡൽഹിയിൽ വിവിധ ഷോപ്പിങ് മാളുകളിൽ ബോംബ് ഭീഷണി

വെബ് ഡെസ്‌ക്‌Updated: Tuesday Aug 20, 2024

ന്യൂഡൽഹി > ഡൽഹിയിൽ വിവിധയിടങ്ങളിലെ ഷോപ്പിങ് മാളുകളിൽ ബോംബ് ഭീഷണി. ചാണക്യ മാൾ, സെലക് സിറ്റി വാക്, ആംബിയൻസ് മാൾ, ഡിഎൽഎഫ്, സിനിപൊളിസ്, പസിഫിക് മാൾ, പ്രൈമസ് ഹോസ്പിറ്റൽ, യൂണിറ്റി ഗ്രൂപ്പ് എന്നിവിടങ്ങളിലാണ് ബോംബ് ഭീഷണി.

മെയിൽ വഴിയാണ് ഭീഷണി ലഭിച്ചതെന്ന് ഡൽഹി പൊലീസ് അറിയിച്ചു. ഭീഷണി സന്ദേശം ലഭിച്ചയുടനെ മാൾ അധികൃതർ പൊലീസിനെ വിവരമറിയിച്ചു. ഉടൻ തന്നെ പൊലീസും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധനകൾ ന‍ടത്തി.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top