24 December Tuesday
എട്ടുദിവസത്തിനിടെ 
170 വിമാനത്തിന്
 ബോംബ് ഭീഷണി , ഭീഷണി
സമൂഹമാധ്യമ 
അക്കൗണ്ടുകൾ വഴി

54 വിമാനത്തിനുകൂടി ബോംബ്‌ ഭീഷണി ; പ്രതികൾ കാണാമറയത്ത്‌

സ്വന്തം ലേഖകൻUpdated: Tuesday Oct 22, 2024


ന്യൂഡൽഹി
രാജ്യത്തെ വ്യോമയാന മേഖലയെ പിടിച്ചുലയ്‌ക്കുന്ന ബോംബ്‌ ഭീഷണികൾ എട്ടാം ദിവസവും തുടരുന്നു. തിങ്കൾ അർധരാത്രി മുതൽ ചൊവ്വ വൈകിട്ടുവരെ  54 വിമാനങ്ങൾക്കാണ്‌ ഭീഷണി സന്ദേശം എത്തിയത്‌.    വിവിധ സമൂഹമാധ്യമ അക്കൗണ്ടുകളിൽനിന്നാണ്‌  സന്ദേശങ്ങൾ.  ഇൻഡിഗോയുടെ 13 വിമാനങ്ങൾക്ക്‌ ഭീഷണിയുണ്ടായി. ബംഗളൂരു–--ജിദ്ദ വിമാനം ദോഹയിലും കോഴിക്കോട്‌ –-ജിദ്ദ വിമാനം റിയാദിലും ഡൽഹി –-ജിദ്ദ വിമാനം മദീനയിലും അടിയന്തര ലാൻഡിങ്‌ നടത്തി. എയർഇന്ത്യയുടെ ഡൽഹി–-ന്യുയോർക്, അകാശ എയറിന്റെ ബംഗളൂരു –-വാരണാസി സർവീസുകൾക്കും ഭീഷണിയുണ്ടായി.  

വിസ്‌താരയുടെ ഡൽഹി–-കാഠ്‌മണ്ഡു വിമാനത്തിനും ഭീഷണിയെത്തി. -കാഠ്‌മണ്ഡു വിമാനത്താവളത്തിൽ നേപ്പാൾ സൈന്യം കുതിച്ചെത്തി. എയർ ഇന്ത്യയുടെ പത്ത്‌ വിമാനങ്ങൾക്ക്‌ ഭീഷണി സന്ദേശം ലഭിച്ചതായി കമ്പനി അറിയിച്ചു. എട്ടുദിവസത്തിനിടെ ബോംബ്‌ ഭീഷണി ലഭിച്ച വിമാനങ്ങളുടെ എണ്ണം 170 കവിഞ്ഞു. തിങ്കൾ അർധരാത്രി മുതൽ എൺപതോളം സർവീസുകളെ ഭീഷണികൾ ബാധിച്ചിട്ടുണ്ട്‌. 

ഭീഷണിപ്പെടുത്തുന്നവർ വിവിധ സമൂഹമാധ്യമ അക്കൗണ്ടുകൾ നിർമിച്ചാണ്‌ സന്ദേശം പോസ്റ്റ്‌ ചെയ്യുന്നത്‌. ഇതുവരെ പ്രധാന പ്രതികളെ കേന്ദ്രസർക്കാർ ഏജൻസികൾക്ക്‌ കണ്ടെത്താനായിട്ടില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top