27 October Sunday

വിമാനങ്ങൾക്ക്‌ ബോംബ്‌ ഭീഷണി; സമൂഹമാധ്യമങ്ങൾക്ക്‌ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

വെബ് ഡെസ്‌ക്‌Updated: Sunday Oct 27, 2024

ന്യൂഡൽഹി>വിമാന സർവീസിനെ താളംതെറ്റിക്കുന്ന നിലയിൽ വ്യാജബോംബ്‌ ഭീഷണി വ്യാപകമായതോടെ സമൂഹ മാധ്യമങ്ങൾക്ക്‌ മുന്നറിയിപ്പുമായി കേന്ദ്രസർക്കാർ. വ്യാജവിവരങ്ങൾ പ്രചരിക്കുംമുമ്പ്‌ സമൂഹമാധ്യമങ്ങൾ അടിയന്തരനടപടികൾ സ്വീകരിക്കണമെന്നാണ്‌ നിർദേശം.

സമൂഹമാധ്യമങ്ങൾ ജാഗ്രതയോടെ പ്രവർത്തിച്ചില്ലെങ്കിൽ  ഉള്ളടക്കത്തിൽ ഉത്തരവാദിത്വമില്ലെന്ന പരിരക്ഷ ലഭ്യമാകില്ലെന്നും ഇലക്‌ട്രോണിക്‌സ്‌, ഐടി മന്ത്രാലയം പുറപ്പെടുവിച്ച നിർദേശത്തിലുണ്ട്‌.  വ്യാജഭീഷണികൾ സാധാരണപൗരൻമാരെ ബാധിക്കുന്നതിനൊപ്പം രാജ്യത്തിന്റെ സാമ്പത്തികസുരക്ഷയെയും ബാധിക്കുന്നുണ്ട്‌. വ്യാജസന്ദേശങ്ങൾ സമൂഹമാധ്യമങ്ങളിൽ ഫോർവേഡ്‌/ഷെയർ/റീട്വീറ്റ്‌ ചെയ്യപ്പെടുന്നതോടെ വ്യാപകമായി പ്രചരിക്കുന്നു. അത്‌ ക്രമസമാധാനത്തിനും സുരക്ഷയ്‌ക്കും വലിയ ഭീഷണിയാണ്‌. ഈ സാഹചര്യത്തിൽ സമൂഹമാധ്യമങ്ങൾ ഐടി ആക്‌റ്റ്‌ അനുസരിച്ച്‌ വ്യാജസന്ദേശങ്ങൾ തടയാൻ കർശനനടപടികൾ സ്വീകരിച്ചേ മതിയാകൂവെന്നും നിർദേശമുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top