22 December Sunday

30 ആഴ്ച പ്രായമായ ​ഗർഭം അലസിപ്പിക്കാൻ 11കാരിയായ അതീജിവിതയ്ക്ക് അനുമതി

വെബ് ഡെസ്‌ക്‌Updated: Friday Nov 1, 2024

മുംബൈ > ബലാത്സം​ഗ അതിജീവിതയ്ക്ക് ​ഗർഭച്ഛിദ്രത്തിനുള്ള അനുമതി നൽകി ബോംബെ ഹൈക്കോടതി. ബലാത്സം​ഗത്തെത്തുടർന്ന് ​​ഗർഭിണിയായ 11കാരിക്കാണ് 30 ആഴ്ച പ്രായമുള്ള ​ഗർഭം അലസിപ്പിക്കാൻ കോടതി അനുമതി നൽകിയത്.

കുട്ടിയുടെ പിതാവാണ് ​ഗർഭച്ഛിദ്രത്തിന് അനുമതി നൽകണമെന്നു കാണിച്ച് കോടതിയിൽ ഹർജി നൽകിയത്. 20 ആഴ്ച പിന്നിട്ട ശേഷമുള്ള ​ഗർഭച്ഛി​ദ്രത്തിന് കോടതി അനുമതി ആവശ്യമാണ്. ജസ്റ്റിസുമാരായ ശർമിള ദേശ്മുഖും ജിതേന്ദ്ര ജയിനുമടങ്ങിയ ബഞ്ചാണ് ഹർജി പരി​ഗണിച്ചത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top