21 December Saturday

ബുദ്ധിയുള്ള സ്ത്രീകൾ പുരുഷനൊപ്പം ഹോട്ടൽ മുറിയിൽ പോകില്ല; വിവാദപരാമർശവുമായി ബോംബെ ഹൈക്കോടതി; പീഡനക്കേസ് പ്രതിയെ വെറുതെവിട്ടു

വെബ് ഡെസ്‌ക്‌Updated: Thursday Sep 12, 2024

മുംബൈ > ഹോട്ടൽ മുറിയിൽ വച്ച് ലൈം​ഗികമായി പീഡിപ്പിച്ചുവെന്ന യുവതിയുടെ പരാതിയിൽ പ്രതിയെ വെറുതെവിട്ട് ബോംബെ ഹൈക്കോടതി. ആദ്യത്തെ കൂടിക്കാഴ്ചയ്ക്കായി വിളിക്കുമ്പോൾ ബുദ്ധിയുള്ള സ്ത്രീകളൊന്നും ഹോട്ടൽ മുറിയിലേക്ക് പോകില്ലെന്ന വിവാദപരാമർശവും ഹൈക്കോടതി നടത്തി.

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവാവ് ഹോട്ടൽ മുറിയിൽ വെച്ച് ബലാത്സംഗം ചെയ്തെന്നായിരുന്നു യുവതിയുടെ പരാതി. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ഇരുവരും പിന്നീട് ഫോണിലൂടെ ബന്ധം തുടർന്നു. തുടർന്ന് ഇയാൾ ഹോട്ടൽ മുറിയിലേക്ക് ക്ഷണിക്കുകയും ഇവിടെവച്ച് ബലാത്സംഗം ചെയ്തെന്നുമാണ് യുവതിയുടെ പരാതി. നഗ്നഫോട്ടോകൾ പകർത്തിയെന്നും യുവതി പരാതിയിൽ പറയുന്നു. തുടർന്ന് ന​ഗ്ന ചിത്രങ്ങൾ സാമൂഹ്യമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുകയും ബന്ധുക്കൾക്ക് അയച്ചുകൊടുക്കുകയുമായിരുന്നു.

എന്നാൽ യുവതി പറയുന്നത് വിശ്വസനീയമല്ലെന്നാണ് ഹൈക്കോടതി ജസ്റ്റിസ് ​ഗോവിന്ദ സനപ് പറഞ്ഞത്. ആദ്യമായി കൂടിക്കാഴ്ചയ്ക്ക് വിളിക്കുമ്പോൾ വകതിരിവുള്ള സ്ത്രീകൾ ഹോട്ടൽ മുറിയിലേക്ക് പോകില്ല. പുരുഷനിൽ നിന്ന് അത്തരം സമീപനമുണ്ടായാലും സ്ത്രീ ബുദ്ധിപരമായി പെരുമാറണമെന്നായിരുന്നു ജസ്റ്റിസിന്റെ വാദം.  
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top