21 November Thursday

മുസ്ലിം പുരുഷന് ഒന്നിലേറെ
വിവാഹം രജിസ്റ്റര്‍ ചെയ്യാം ; ബോംബെ ഹൈക്കോടതി വിധി

വെബ് ഡെസ്‌ക്‌Updated: Wednesday Oct 23, 2024


മുംബൈ
മുസ്ലിം വ്യക്തിനിയമ പ്രകാരം ബഹുഭാര്യാത്വം അനുവദനീയമായതിനാൽ മുസ്ലിം പുരുഷന് ഒന്നിലേറെ വിവാഹം രജിസ്റ്റര്‍ചെയ്യാമെന്ന് ബോംബെ ഹൈക്കോടതി. മൂന്നാം വിവാഹം രജിസ്റ്റര്‍ ചെയ്യാൻ വിസമ്മതിച്ച താനെ മുൻസിപ്പൽ കോര്‍പറേഷന്‍ നടപടിക്കെതിരെ മുസ്ലിം യുവാവ് നൽകിയ ഹര്‍ജിയിലാണ് ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.

അള്‍ജീരിയയിൽ നിന്നുള്ള  യുവതിയുമായുള്ള  വിവാഹം രജിസ്റ്റര്‍ ചെയ്യാൻ ഫെബ്രുവരിയിലാണ് ഇയാള്‍ അപേക്ഷ നൽകിയത്. മഹാരാഷ്ട്ര വിവാഹ രജിസ്‌ട്രേഷന്‍ നിയമം അനുസരിച്ച് ഒരു വിവാഹം മാത്രമേ രജിസ്റ്റർ ചെയ്യാനാവുകയുള്ളു എന്ന് ചൂണ്ടിക്കാട്ടി അധികൃതര്‍ അപേക്ഷ തള്ളി. മുസ്ലിം വ്യക്തി നിയമം അനുസരിച്ച് ഒന്നിലേറെ വിവാഹം ആവാമെന്നും ഇതേ അധികൃതര്‍ ഹര്‍ജിക്കാരന്റെ രണ്ടാം വിവാഹം രജിസ്റ്റര്‍ ചെയ്ത് നല്‍കിയിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top