ഇസ്ലാമാബാദ്
പാകിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിൽ പോളിയോ തുള്ളിമരുന്ന് വിതരണത്തിനിടെയുണ്ടായ ബോംബ് സ്ഫോടനത്തില്‍ അഞ്ചു കുട്ടികളടക്കം ഏഴുപേർ കൊല്ലപ്പെട്ടു. 23 പേർക്ക് പരിക്കേറ്റു. മസ്‌തുങിലെ പെൺകുട്ടികളുടെ സ്കൂളിൽ വാക്സിൻ വിതരണത്തിന് കാവൽനിന്ന പൊലീസുകാരെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. സ്കൂളിന് സമീപം പാർക്ക് ചെയ്തിരുന്ന മോട്ടോർസൈക്കിളിൽ ഘടിപ്പിച്ച ഐഇഡി പൊട്ടിത്തെറിക്കുകയായിരുന്നു. താലിബാൻ രാജ്യാതിർത്തിക്കുള്ളിൽ ഭീകരാക്രമണങ്ങൾ ആസൂത്രണം ചെയ്യുന്നതായി പാക് സർക്കാർ ആരോപണം ഉന്നയിക്കാറുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..