21 December Saturday

പ്രാവിനെ രക്ഷിക്കാന്‍ ശ്രമിച്ച ആറാംക്ലാസുകാരൻ ഷോക്കേറ്റ്‌ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Jul 24, 2024

ബംഗളൂരു> വൈദ്യുതി കമ്പിയില്‍ കുടുങ്ങിയ പ്രാവിനെ രക്ഷിക്കാന്‍ ശ്രമിച്ച ആറാം ക്ലാസുകാരൻ(12) ഷോക്കേറ്റ്‌ മരിച്ചു. കര്‍ണാടകയിലെ ചിത്രദുര്‍ഗജില്ലയിലെ ഹനുമാനപുരഗ്രാമത്തിലാണ് സംഭവം. പ്രാവ് ഷോക്കേറ്റ് പിടയുന്നത് കണ്ടതിനെ തുടര്‍ന്ന് രക്ഷിക്കാനായി ഇലക്ട്രിക് പോസ്റ്റില്‍ കയറിയപ്പോഴാണ് അപകടം. സംഭവസ്ഥലത്ത്‌ വച്ച്‌ കുട്ടി മരിച്ചു. ഷോക്കേറ്റ കുട്ടിയുടെ മൃതദേഹം പോസ്റ്റിൽ തൂങ്ങിക്കിടക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ്‌ അന്വേഷണം ആരംഭിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top