19 December Thursday

പുതിയ ഫോൺ വാങ്ങിയതിന്റെ ട്രീറ്റ് നൽകിയില്ല; 16കാരനെ കുത്തിക്കൊന്നു

വെബ് ഡെസ്‌ക്‌Updated: Tuesday Sep 24, 2024
ന്യൂഡൽഹി> പുതിയ സ്‌മാർട്ട്‌ഫോൺ വാങ്ങിയതിന് ട്രീറ്റ് നൽകാൻ വിസമ്മതിച്ചതിനെ 16കാരനെ സുഹൃത്തുക്കൾ കുത്തിക്കൊന്നു. ഷക്കർപൂരിലുള്ള  സച്ചിൻ എന്ന കുട്ടിയാണ് മരിച്ചത്. ഫോൺ വാങ്ങിയിട്ട് ചെലവുചെയ്യാൻ വിസമ്മതിച്ചതിന് മൂന്ന് സൂഹൃത്തുക്കൾ ചേർന്ന് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.
 
തിങ്കളാഴ്ച രാത്രി 7.15 ഓടെ ഷക്കർപൂരിലെ റാംജി സമൂസ കടയ്ക്ക് സമീപം രക്തക്കറകൾ കണ്ടതിനെ തുടർന്ന്, പരിശോധന നടത്തിയ പൊലീസ് ആൺകുട്ടിയെ കുത്തേറ്റ നിലയിൽ കണ്ടെത്തുകയായിരുന്നു. പ്രദേശത്ത് പട്രോളിങ് നടത്തുകയായിരുന്ന പൊലീസാണ് കുട്ടിയെ കണ്ടത്. കുട്ടിയെ എൽഎൻജെപി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചിരുന്നു.
 
മൊബൈൽ ഫോൺ വാങ്ങി സച്ചിനും മറ്റൊരു സുഹൃത്തും വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു സംഭവം. സച്ചിനോട് ട്രീറ്റ് ചെയ്യണമെന്ന് സംഘം ആവശ്യപ്പെട്ടെങ്കിലും സച്ചിനത് വിസമ്മതിച്ചു. പിന്നീട് തർക്കം കുത്തിലേക്ക് നയിക്കുകയായിരുന്നു. മൂവരെയും അറസ്റ്റ് ചെയ്തു. ഡെപ്യൂട്ടി പോലീസ് കമ്മീഷണർ അപൂർവ ഗുപ്ത പറഞ്ഞു.
 
സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പ്രതികളെ പിടികൂടിയത്. കൊലപാതകത്തിന് ഉപയോഗിച്ച ആയുധവും പോലീസ് കണ്ടെടുത്തു. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top