22 December Sunday

ശ്വാസം മുട്ടി രാജ്യതലസ്ഥാനം; യമുനാനദിയിൽ വീണ്ടും വിഷപ്പത

വെബ് ഡെസ്‌ക്‌Updated: Saturday Oct 19, 2024

ഡല്‍ഹി > യമുന നദിയില്‍ വീണ്ടും വിഷപ്പത നുരഞ്ഞുപൊന്തി. കാളിന്ദി കുഞ്ച് ഏരിയയില്‍ വെള്ളിയാഴ്ച രാവിലെയാണ് വിഷപ്പതയുണ്ടായത്.  ഡല്‍ഹിയില്‍ പുക മഞ്ഞ് നിറഞ്ഞ് വായു മലീമസമായി. ന​ഗരം നേരിടുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങളുടെ ഗൗരവം വെളിവാക്കുന്നതാണ് വിഷപ്പത എന്നാണ് റിപ്പോർട്ടുകൾ.

ഡല്‍ഹിയുടെ മൊത്തത്തിലുള്ള വായു ഗുണനിലവാര സൂചിക 293 ആയി താണു. നിലവില്‍ പുവര്‍ കാറ്റഗറിയിലാണ് ഡല്‍ഹി. യമുന നദിയില്‍ മനുഷ്യ വിസര്‍ജ്ജ്യത്തിന്റെ അലവു കൂടുന്നുണ്ടെന്നും റിപ്പോർട്ടുകളിൽ പറയുന്നു. നൂറ് മില്ലിലിറ്ററില്‍ 4,900,000 എംപിഎന്‍ ആയാണ് വര്‍ധിച്ചത്. സ്റ്റാന്‍ഡേര്‍ഡ് നിരക്കായ 2500 യൂണിറ്റിന്റെ 1959 മടങ്ങാണിത്. യമുനാനദിയിലെ ഏറ്റവും ഉയർന്ന മലിനീകരണതോതാണിത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top