26 November Tuesday

സർവേ ഉത്തരവ്‌ നൽകുന്നത്‌ സുപ്രീംകോടതി 
പുനഃപരിശോധിക്കണം: ബൃന്ദ കാരാട്ട്‌

വെബ് ഡെസ്‌ക്‌Updated: Tuesday Nov 26, 2024

ന്യൂഡൽഹി
പള്ളികളിൽ സർവേ നടത്താനുള്ള ഉത്തരവ്‌ സംഭൽ കലാപത്തിന്റെ പശ്ചാത്തലത്തിൽ സുപ്രീംകോടതി അടിയന്തരമായി പുനഃപരിശോധിക്കണമെന്ന്‌ സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗം ബൃന്ദകാരാട്ട്‌ ആവശ്യപ്പെട്ടു. പുരാതനമായ ജ്ഞാൻവാപി പള്ളിയിൽ സർവേ നടത്താൻ സുപ്രീംകോടതി നേരത്തെ ഉത്തരവിട്ടിരുന്നു. 1948ന് ശേഷം മതപരമായ ആരാധനാലയങ്ങളിൽ ഒരു മാറ്റവും പാടില്ലന്ന നിയമം നിലനിൽക്കെയാണ്‌ ഉത്തരവ്‌.

സർവേയെ വർഗീയ ആയുധമാക്കി ഏത്‌ പള്ളിയെയും ലക്ഷ്യംവെയ്‌ക്കാനാവുമെന്ന സ്ഥിതിയുണ്ടാക്കി. ഇതിൽ സുപ്രീംകോടതിക്കും ഉത്തരവാദിത്തമുണ്ട്‌.  സംഭൽ കലാപത്തിൽ പൂർണ ഉത്തരവാദി ആദിത്യനാഥ്‌ സർക്കാരാണ്‌. അസ്വസ്ഥതകൾ സൃഷ്‌ടിക്കാവുന്ന വിഷയത്തിൽ പൊലീസിനെ ഉപയോഗിച്ച്‌ ഏകപക്ഷീയമായി സർവേയും വെടിവയ്‌പ്പും നടത്തി.  ബിജെപി സർക്കാർ ബോധപൂർവം എങ്ങനെ വർഗീയ കലാപങ്ങൾ സൃഷ്‌ടിക്കുന്നു എന്നതിന്‌ രാജ്യത്തിനാകെ സംഭൽ ഒരു മുന്നറിയിപ്പാണ്‌–-ബൃന്ദ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top