27 December Friday

ബിഎസ്‌എൻഎൽ–എംടിഎൻഎൽ പെൻഷൻകാരുടെ ധർണ 12ന്‌ ജന്തർ മന്ദറിൽ

വെബ് ഡെസ്‌ക്‌Updated: Friday Nov 8, 2024

ന്യൂഡൽഹി > കേന്ദ്ര സർക്കാർ അവഗണനക്കെതിരെ ബിഎസ്‌എൻഎൽ–എംടിഎൻഎൽ പെൻഷൻകാരുടെ ജോയിന്റ്‌ ഫോറം ചൊവ്വാഴ്ച ജന്തർ മന്ദറിൽ ധർണ നടത്തും. നാല്‌ ലക്ഷത്തോളം പേരുടെ പെൻഷൻ പരിഷ്‌കരണം അനന്തമായി നീളുന്ന സാഹചര്യത്തിലാണ് എട്ട്‌ സംഘടനകൾ സംയുക്തമായി ധർണ നടത്തുന്നത്.

പെൻഷൻ വിഷയത്തിൽ വാജ്‌പേയി സർക്കാരും മോദി സർക്കാരും നൽകിയ വാഗ്‌ദാനങ്ങൾ ലംഘിക്കപ്പെട്ടിരിക്കുകയാണെന്ന് ജോയിന്റ്‌ ഫോറം കൺവീനർ കെ ജി ജയരാജ്‌ പറഞ്ഞു. ശമ്പളത്തിന്റെ വിഹിതം പെൻഷൻ ഫണ്ടിലേയ്‌ക്ക്‌ നൽകിയവരാണ്‌ ബിഎസ്‌എൻഎൽ–എംടിഎൻഎൽ പെൻഷൻകാർ. ന്യായമായ പെൻഷൻ കിട്ടാതെ ആയിരക്കണക്കിനു പേരുടെ ജീവിതം അവസാനിച്ചുവെന്നും കെ ജി ജയരാജ്‌ ചൂണ്ടിക്കാട്ടി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top