22 December Sunday

ബിഎസ്‌പി തമിഴ്‌നാട് അധ്യക്ഷന്റെ വധം: പ്രതിയെ പൊലീസ് 
വെടിവച്ചുകൊന്നു

വെബ് ഡെസ്‌ക്‌Updated: Monday Jul 15, 2024
ചെന്നൈ > ബിഎസ്‌പി തമിഴ്നാട് അധ്യക്ഷൻ കെ ആംസ്ട്രോങ്ങിനെ വധിച്ച കേസിൽ അറസ്റ്റിലായ പ്രതികളിലൊരാളെ തമിഴ്നാട് പൊലീസ് വെടിവച്ചുകൊന്നു. മാധവരത്തിൽ ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭവം.  ക്രിമിനൽ കേസുകളിൽ പ്രതിയായ തിരുവെങ്കടം (33) ആണ് കൊല്ലപ്പെട്ടത്. പൊലീസ് പറയുന്നത് ഇങ്ങനെ: ജൂലൈ 11ന് പിടിയിലായ തിരുവെങ്കടത്തെ പറങ്കിമലൈയിലെ ആംഡ് ക്യാമ്പലെത്തിച്ചിരുന്നു. ചോദ്യംചെയ്യലിനുശേഷം ആയുധങ്ങള്‍ കണ്ടെത്താനായി ഞായർ പുലര്‍ച്ചെ സെംബിയം പൊലീസ് സംഘം ഇയാളുമായി മാധവരത്തെ ഒളിസങ്കേതത്തിലെത്തി. ഇവിടെനിന്ന് എടുത്ത തോക്കുപയോ​ഗിച്ച് പൊലീസിനുനേരെ വെടിയുതിര്‍ത്ത്‌ തിരുവെങ്കടം രക്ഷപ്പെടാൻ ശ്രമിച്ചു. ഇതോടെ പൊലീസ് തിരിച്ചുവെടിവയ്ക്കുകയായിരുന്നു.
      
മൂന്ന് വധക്കേസിൽ പ്രതിയാണ് തിരുവെങ്കടം. ജൂലൈ അഞ്ചിനാണ് ആംസ്ട്രോങ്ങിനെ ചെന്നൈ പെരമ്പൂരിലെ വീടിന് സമീപംവച്ച് ബൈക്കിലെത്തിയ ആറം​ഗ സംഘം വെട്ടിക്കൊന്നത്. കേസിൽ 11 പ്രതികള്‍ അറസ്റ്റിലായിട്ടുണ്ട്. അതേസമയം, നടന്നത് വ്യാജ ഏറ്റുമുട്ടൽ കൊലയാണെന്ന്‌ പ്രതിപക്ഷനേതാവ് എടപ്പാടി പളനിസ്വാമി, കോൺ​ഗ്രസ് നേതാവ് കാര്‍ത്തി ചി​ദംബരം, ബിജെപി നേതാവ് അണ്ണാമലൈ തുടങ്ങിയവര്‍ ആരോപിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top