22 December Sunday

ബുദ്ധദേബിനെ അനുസ്‌മരിച്ച്‌ ബംഗാൾ

ഗോപിUpdated: Friday Aug 23, 2024


കൊൽക്കത്ത
പശ്‌ചിമ ബംഗാൾ മുൻ മുഖ്യമന്ത്രിയും സിപിഐ എം നേതാവുമായിരുന്ന ബുദ്ധദേബ് ഭട്ടാചര്യയെ ബംഗാൾ അനുസ്മരിച്ചു. സിപിഐ എം പശ്ചിമ ബംഗാൾ സംസ്ഥാന കമ്മിറ്റി ആഭിമുഖ്യത്തിൽ വ്യാഴാഴ്‌ച നേതാജി ഇൻഡോർ സ്‌റ്റേഡിയത്തിൽ സംഘടിപ്പിച്ച അനുസ്മരണ യോഗത്തിൽ സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലിം അധ്യക്ഷനായി. മുതിർന്ന നേതാക്കളായ ബിമൺ ബസു, സൂര്യകാന്ത മിശ്ര എന്നിവർ സംസാരിച്ചു. മുൻ ക്രിക്കറ്റ്‌ താരം സൗരവ് ഗാംഗുലിയും പങ്കെടുത്തു. ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിന്റേയും മുഖ്യ പ്രതിപക്ഷമായ ബിജെപിയുടേയും പ്രതിനിധികൾ പങ്കെടുത്തില്ല. ആർ ജി കർ മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ കൊലചെയ്യപ്പെട്ട ഡോക്ടർക്കും യോഗം ആദരാഞ്ജലിയർപ്പിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top