24 November Sunday

പാർലമെന്റിൽ ബജറ്റ്‌ ചർച്ച തുടരുന്നു ; കേന്ദ്ര അവഗണനയിൽ 
രൂക്ഷ വിമർശം

വെബ് ഡെസ്‌ക്‌Updated: Saturday Jul 27, 2024


ന്യൂഡൽഹി
പ്രതിപക്ഷ പാർടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളോട്‌ കേന്ദ്രസർക്കാർ ബജറ്റിൽ കാട്ടിയ അവഗണനയ്‌ക്കെതിരായി ലോക്‌സഭയിലും രാജ്യസഭയിലും വെള്ളിയാഴ്‌ചയും ഇന്ത്യാ കൂട്ടായ്‌മയിലെ എംപിമാർ നിശിതമായ വിമർശമുയർത്തി. ബജറ്റിൽ കേരളം പൂർണമായും തഴയപ്പെട്ടുവെന്ന്‌ സിപിഐയുടെ പി സന്തോഷ്‌ കുമാർ രാജ്യസഭയിൽ പറഞ്ഞു. കേരളം ആവശ്യപ്പെട്ട 24,000 കോടിയുടെ സാമ്പത്തിക പാക്കേജ് പരിഗണിച്ചില്ല. എയിംസ്, ശബരി റെയിൽവേ, കുട്ടനാട് പദ്ധതി തുടങ്ങിയ അനേകം സ്വപ്നപദ്ധതികൾക്കും നിരാശ മാത്രമാണ് കേന്ദ്രം സമ്മാനിച്ചത്. സ്വാമിനാഥൻ ശുപാർശപ്രകാരമുള്ള താങ്ങുവില കർഷകർക്ക്‌ നൽകുന്നില്ല. മൊത്തം ബജറ്റിന്റെ മൂന്ന്‌ ശതമാനം മാത്രമാണ് കാർഷിക മേഖലയ്‌ക്കുള്ളത്‌. 2019ൽ അഞ്ചര ശതമാനമായിരുന്നു. വിലക്കയറ്റവും തൊഴിലില്ലായ്‌മയും പരിഹരിക്കാനും ബജറ്റിൽ നിർദേശങ്ങളില്ല–- സന്തോഷ്‌ കുമാർ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top