22 December Sunday

രാത്രിയിൽ ബഹളമുണ്ടാക്കി; യുപിയിൽ 5 നായ്ക്കുട്ടികളെ ജീവനോടെ കത്തിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Nov 9, 2024

മീററ്റ്> ശബ്ദമുണ്ടാക്കി രാത്രി ഉറക്കം കെടുത്തിയതിന്റെ പേരിൽ രണ്ട്‌ സ്‌ത്രീകളും കരസേനയിലെ ഒരു സിഐഎസ്എഫ് ജവാനും ചേർന്ന് അഞ്ച് നായ്ക്കുട്ടികളെ ജീവനോടെ ചുട്ടെരിച്ചു. മീററ്റ് ജില്ലയിലെ കങ്കർ ഖേര പൊലീസ് സ്റ്റേഷന് കീഴിലുള്ള സന്ത് നഗർ കോളനിയിൽ വ്യാഴാഴ്ച രാവിലെയാണ് സംഭവം.  മൂന്ന് ദിവസം പ്രായമായ നായ്ക്കുട്ടികളെയാണ്‌ ഇവർ പെട്രോൾ ഒഴിച്ച് തീകൊളുത്തിയത്‌.

അനിമൽ കെയർ സൊസൈറ്റി അംഗങ്ങൾ പൊലീസ് സ്റ്റേഷനിൽ പ്രകടനം നടത്തിയതിനെത്തുടർന്നാണ്‌ സ്ത്രീകൾക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തത്‌. ഭാരതീയ ന്യായസംഹിത സെക്ഷൻ 325 പ്രകാരം കേസെടുത്തു. നായ്ക്കുട്ടികളെ രാത്രിയിൽ കുരയ്ക്കുന്നത് കാരണമാണ്‌ ശോഭയും ആരതിയും അവയെ ഇല്ലാതാക്കിയതെന്ന് ആനിമൽ കെയർ സൊസൈറ്റി സെക്രട്ടറി അൻഷുമാലി വസിഷ്ഠ പറഞ്ഞു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top