26 December Thursday

ആർട്ടിസ്റ്റുകളുമായി ലൊക്കേഷനിലേക്ക് പോയ ബസ് മറിഞ്ഞു; അപകടത്തിൽപ്പെട്ടത് "കാന്താര'യിലെ അഭിനേതാക്കൾ

വെബ് ഡെസ്‌ക്‌Updated: Monday Nov 25, 2024

ബം​ഗളൂരു > കർണാടകത്തിൽ സിനിമയിലെ ജൂനിയർ ആർട്ടിസ്റ്റുകളുമായി ലൊക്കേഷനിലേക്ക് പോയ ബസ് മറിഞ്ഞു. നിരവധി പേർക്ക് പരിക്കേറ്റു. കൊല്ലൂരിന് സമീപം ജഡ്കാലിലായിരുന്നു സംഭവം. മുഡൂരിൽ നിന്നും കൊല്ലൂരിലെ ഷൂട്ടിങ് ലൊക്കേഷനിലേക്ക് പോയപ്പോഴായിരുന്നു അപകടം.

ബസ് സ്കൂട്ടറുമായി കൂട്ടിയിടിച്ച് മറിയുകയായിരുന്നു. 20 പേരാണ് ബസിലുണ്ടായിരുന്നത്. ആറുപേരുടെ പരിക്ക് ​ഗുരുതരമാണെന്നാണ് റിപ്പോർട്ട്. മറ്റുള്ളവർക്ക് സമീപത്തെ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകി. റിഷബ് ഷെട്ടി ചിത്രം കാന്താരയുടെ പ്രീക്വൽ ആയി പുറത്തിറങ്ങുന്ന കാന്താര ചാപ്റ്റർ വണ്ണിലെ അഭിനേതാക്കളാണ് അപകടത്തിൽപ്പെട്ടത്. ഉഡുപ്പിക്ക് സമീപമാണ് ഇപ്പോൾ ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top