26 December Thursday

ആന്ധ്രയിൽ ബസും ഓട്ടോയും കൂട്ടിയിടിച്ച് അപകടം; 7 മരണം

വെബ് ഡെസ്‌ക്‌Updated: Sunday Nov 24, 2024

തെലങ്കാന > ആന്ധ്രാപ്രദേശിൽ ബസും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഏഴ് പേർ മരിച്ചു. നിരവധിപേർക്ക്  പരിക്കേറ്റു. ആന്ധ്രാപ്രദേശ് സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട് കോർപറേഷന്റെ ബസാണ് അപകടത്തിൽപ്പെട്ടത്. ശനിയാഴ്ച തല​ഗാസിപ്പള്ളിയിലാണ് അപകടമുണ്ടായതെന്ന് പൊലീസ് പറഞ്ഞു.  

തിമ്മംപേട്ടയ്ക്ക് സമീപത്തെ വാഴത്തോട്ടത്തിൽ ദിവസ വേതനക്കാരായിരുന്ന തൊഴിലാളികൾ ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് അപകടം. ഗാർലാഡിനെ മണ്ഡലത്തിലെ തലഗസിപ്പള്ളിക്ക് സമീപമാണ് വാഹനങ്ങൾ കൂട്ടിയിടിച്ചത്. മരിച്ച മൂന്ന് പേരെ തിരിച്ചറിഞ്ഞു. ഡി നാ​ഗമ്മ, രാമഞ്ജിനമ്മ, ബാലപെദ്ദയ്യ, എന്നിവരെയാണ് തിരിച്ചറിഞ്ഞത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പതിമൂന്ന് പേരാണ് ഓട്ടോയിലുണ്ടായിരുന്നതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. എല്ലാവരും പുത്‌ലൂർ മണ്ഡലത്തിലെ എല്ലുത്‌ല സ്വദേശികളാണെന്നാണ് വിവരം. അപകടത്തിൽ ഖേദം പ്രകടിപ്പിക്കുന്നതായും മരിച്ചവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്നും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡു അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top