23 December Monday

മധ്യപ്രദേശിൽ ബസും ട്രക്കും കൂട്ടിയിടിച്ച് ആറ് മരണം; 20 പേർക്ക് പരിക്ക്

വെബ് ഡെസ്‌ക്‌Updated: Sunday Sep 29, 2024

ഭോപാൽ> മധ്യപ്രദേശിലെ മൈഹാർ ജില്ലയിൽ ബസും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ആറ് പേർ മരിച്ചു. 20 ഓളം പേർക്ക് പരിക്കേറ്റു. ശനിയാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. പ്രയാഗ്‌രാജിൽ നിന്ന് നാഗ്പൂരിലേക്ക് പോവുകയായിരുന്ന ബസ്  ദേഹത് പോലീസ് സ്റ്റേഷന് സമീപം നിർത്തിയിട്ടിരുന്ന ട്രക്കിൽ ഇടിക്കുകയായിരുന്നു.

പരിക്കേറ്റവരിൽ ആറുപേരുടെ നില ​ഗുരുതരമാണെന്ന് മൈഹാർ പോലീസ് സൂപ്രണ്ട് സുധീർ അഗർവാൾ പറഞ്ഞു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top