22 December Sunday

ഹരിയാനയിൽ വിദ്യാർഥികളുമായി പോയ ബസ് തോട്ടിലേക്ക് മറിഞ്ഞു; 3 പേർക്ക് പരിക്ക്

വെബ് ഡെസ്‌ക്‌Updated: Saturday Oct 19, 2024

ചണ്ഡീ​ഗഡ് > ഹരിയാനയിൽ വിദ്യാർഥികളുമായി പോയ ബസ് തോട്ടിലേക്ക് മറിഞ്ഞു. 3 പേർക്ക് പരിക്കേറ്റു. പഞ്ച്കുള ജില്ലയിലാണ് സംഭവം. 45 വിദ്യാർഥികളാണ് ബസിലുണ്ടായിരുന്നത്. 2 വിദ്യാർഥികൾക്കും ഡ്രൈവറിനുമാണ് പരിക്കേറ്റത്. മറ്റ് കുട്ടികൾക്ക് പരിക്കുകളില്ലെന്ന് പൊലീസ് അറിയിച്ചു.

ബസിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് തോട്ടിലേക്ക് മറിയുകയായിരുന്നു. ബസ് തോട്ടിലേയ്ക്ക് മറിയുന്നതിന്റെയും വിദ്യാർത്ഥികളിൽ ചില‍ർ ബസിനുള്ളിൽ നിന്ന് പുറത്തേയ്ക്ക് തെറിച്ച് വീഴുന്നതിന്റെയും ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top