22 December Sunday

ബൈജൂസ് 
ബിസിസിഐ 
ഒത്തുതീർപ്പിന് സ്‌റ്റേ

വെബ് ഡെസ്‌ക്‌Updated: Wednesday Aug 14, 2024


ന്യൂഡൽഹി
എജ്യുടെക്ക്‌ കമ്പനിയായ ബൈജൂസിന്‌ എതിരായുള്ള ബിസിസിഐ നൽകിയ കേസിൽ ഒത്തുത്തീർപ്പിലെത്താൻ വഴിവെച്ച ദേശീയ കമ്പനി നിയമ ട്രൈബ്യൂണൽ (എൻസിഎൽഎടി) ഉത്തരവ്‌ സ്‌റ്റേ ചെയ്‌ത്‌ സുപ്രീംകോടതി. ചീഫ്‌ജസ്‌റ്റിസ്‌ ഡി വൈ ചന്ദ്രചൂഡ്‌ അധ്യക്ഷനായ ബെഞ്ചിന്റെയാണ്‌ നടപടി. ബിസിസിഐയുമായി ഒത്തുതീർപ്പിൽ എത്താൻ ബൈജൂസ് കൈമാറിയ 158 കോടി രൂപ പ്രത്യേക അക്കൗണ്ടിൽ സൂക്ഷിക്കാനും സുപ്രീംകോടതി നിർദേശിച്ചു. നാലാഴ്‌ചയ്‌ക്കു ശേഷം പരിഗണിക്കും. അമേരിക്കൻ ബാങ്കിങ്‌ ഇതര വായ്‌പാ കമ്പനി നൽകിയ ഹർജിയിലാണ് സുപ്രീംകോടതി ഇടപെടൽ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top