26 December Thursday

കൗമാരക്കാർ ലൈം​ഗിക വികാരങ്ങൾ നിയന്ത്രിക്കണം: കൊൽക്കത്ത ഹൈക്കോടതി

വെബ് ഡെസ്‌ക്‌Updated: Friday Oct 20, 2023

കൊൽക്കത്ത> പ്രായപൂർത്തിയാകാത്ത പെൺകുട്ടികളും ആൺകുട്ടികളും ലൈം​ഗിക വികാരങ്ങൾ നിയന്ത്രിക്കണമെന്നും ഇതര ലിം​ഗത്തിൽപ്പെട്ടവരെ ബഹുമാനിക്കണമെന്നും കൊൽക്കത്ത ഹൈക്കോടതി. പോക്സോ കേസിൽ പ്രതിയാക്കപ്പെട്ട കൗമാരക്കാരന്റെ തടവുശിക്ഷ റദ്ദാക്കിക്കൊണ്ടായിരുന്നു കോടതിയുടെ നിർദേശം.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി ലൈം​ഗിക ബന്ധത്തിലേർപ്പെട്ടതിലായിരുന്നു കേസെടുത്തത്. ഇത്തരം സങ്കീർണതകൾ ഒഴിവാക്കാൻ സമ​ഗ്ര ലൈം​ഗിക വിദ്യാഭ്യാസം സ്കൂളുകളിൽ ആവശ്യമാണെന്നും ജസ്റ്റിസുമാരായ ചിത്തരഞ്ജൻ ദാസ്, പാർഥസാരഥി സെൻ എന്നിവർ ചൂണ്ടിക്കാട്ടി. നിമിഷ നേരത്തെ സന്തോഷങ്ങൾക്കായി പെൺകുട്ടികൾ ഇത്തരം പ്രേരണകൾക്ക് വഴങ്ങരുതെന്നും ശരീരത്തിന്റെ അന്തസ്സും അഭിമാനവും സംരക്ഷിക്കേണ്ടത് പെൺകുട്ടികളുടെ കടമയാണെന്നും കോടതി നിരീക്ഷിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top