22 December Sunday

പശ്ചിമബംഗാളിൽ 22 മുതൽ ഡോക്ടർമാരുടെ പണിമുടക്ക്‌

വെബ് ഡെസ്‌ക്‌Updated: Sunday Oct 20, 2024

കൊൽക്കത്ത> ആർ ജി കർ മെഡിക്കൽ കോളേജിൽ വനിതാഡോക്ടറെ ബലാത്സംഗം ചെയ്ത്‌ കൊലപ്പെടുത്തിയതിൽ നീതിതേടി സമരംചെയ്യുന്ന ഡോക്ടർമാർ 22 മുതൽ സംസ്ഥാനവ്യാപകമായി പണിമുടക്ക്‌ നടത്തുമെന്ന്‌ പ്രഖ്യാപിച്ചു. ആവശ്യങ്ങൾ അംഗീകരിക്കുവാൻ പ്രക്ഷോഭകർ തിങ്കളാഴച വരെ സമയം നൽകിയിട്ടുണ്ട്‌. ഇതിൽ പരാജയപ്പെട്ടാൽ ചൊവ്വാഴ്‌ച പണിമുടക്കിലേക്ക്‌ കടക്കുവാനാണ്‌ തീരുമാനം.  ഞായറാഴ്‌ച മഹാറാലി സംഘടിപ്പിക്കും.

അതിനിടെ 14 ദിവസമായി നിരാഹാര സമരം നടത്തുന്ന ഡോക്ടർമാരിലൊരാളുടെ ആരോഗ്യനില വഷളായതിനെത്തുടർന്ന്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top