18 December Wednesday

‘പൊതുറോഡില്‍ അനിശ്ചിതമായി തടസം സൃഷ്ടിക്കാനാവില്ല’.. ഷഹീന്‍ബാഗ്‌ സമരത്തിനെതിരെ സുപ്രീംകോടതി

വെബ് ഡെസ്‌ക്‌Updated: Monday Feb 10, 2020

ന്യൂഡൽഹി> പൊതുറോഡില്‍ അനിശ്ചിതമായി തടസം സൃഷ്ടിക്കാനാവില്ലെന്ന്‌ ഷഹീൻബാഗ്‌ സമരം ചൂണ്ടിക്കാട്ടി  കോടതിയുടെ നിലപാട്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഷഹീന്‍ബാഗില്‍ നടക്കുന്ന സമരത്തിനെതിരെയുള്ള ഹർജിയിലാണ്‌  സുപ്രീം കോടതി വിമർശനം . 

സമരം ചെയ്യാന്‍ അവര്‍ക്ക് അവകാശമുണ്ട്. എന്നാല്‍ അത് പ്രതിഷേധത്തിനായുള്ള സ്ഥലത്തായിരിക്കണം. പൊതു ഇടത്താകരുതെന്നും കോടതി പരാമര്‍ശിച്ചു. വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനും ഡല്‍ഹി പൊലീസിനും കോടതി നോട്ടീസ് അയച്ചു.ജസ്റ്റിസുമാരായ എസ് കെ കൗള്‍, കെഎം ജോസഫ് എന്നിവരുടെ ബഞ്ചാണ് കേസ് പരിഗണിച്ചത്.

എങ്ങനെയാണ് പൊതു വഴിയില്‍ തടസം സൃഷ്ടിക്കാനാവുക, പൊതുവഴി തടസപ്പെടുത്തി മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കരുത്. എല്ലാവരും എല്ലായിടത്തും പ്രതിഷേധിക്കാന്‍ തുടങ്ങിയാല്‍ എന്തുചെയ്യുമെന്നുമായിരുന്നു കോടതിയുടെ ചോദ്യം. അതേസമയം വിഷയത്തില്‍ നിന്ന് കോടതിയില്‍ നിന്ന് ഇടക്കാല ഉത്തരവില്ല. മറുഭാഗം കൂടി കേട്ട ശേഷം തീരുമാനമെടുക്കാമെന്ന് ബഞ്ച് അറിയിച്ചു. ഹര്‍ജികള്‍ ഈ മാസം 17 ന് വീണ്ടും പരിഗണിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top