ചെന്നൈ > തമിഴ്‌നാട് കോയമ്പത്തൂരിൽ കാർ ട്രക്കുമായി കൂട്ടിയിടിച്ച് അപകടം. രണ്ട് മാസം പ്രായമുള്ള കുഞ്ഞ് ഉൾപ്പെടെ മൂന്ന് മലയാളികൾ മരിച്ചു. പത്തനംതിട്ട ജില്ലയിലെ ഇരവിപേരൂർ സ്വദേശികളായ ജേക്കബ് എബ്രഹാം(60), ഭാര്യ ഷീബ(55), കൊച്ചുമകൻ ആരോൺ(2മാസം) എന്നിവരാണ് മരിച്ചത്. അപകട സമയത്ത് ഒപ്പമുണ്ടായിരുന്ന ജേക്കബിന്റെയും ഷീബയുടേയും മകൾ അലീന(21)യ്ക്ക് ഗുരുതരമായി പരിക്കേറ്റു.
സേലം- കൊച്ചി ദേശീയ പാതയ്ക്ക് സമീപം മധുക്കരൈയിൽ ഇവർ സഞ്ചരിച്ചിരുന്ന കാർ കൊറിയർ വാനുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ അലീന ആശുപത്രിയിൽ ചികിത്സയിലാണ്. ജേക്കബും കുടുംബവും പത്തനംതിട്ടയിൽ നിന്ന് ബംഗളൂരുവിലേക്ക് പോകുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ട്രക്ക് ഡ്രൈവർ കരൂർ സ്വദേശി ശക്തിവേലിനെ മധുക്കരൈ പൊലീസ് അറസ്റ്റ് ചെയ്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..