23 December Monday

17കാരൻ ഓടിച്ച കാറിടിച്ച് ബൈക്ക് യാത്രക്കാരിയായ യുവതി മരിച്ചു; മകൾക്ക് പരിക്ക്

വെബ് ഡെസ്‌ക്‌Updated: Saturday Aug 3, 2024

കാന്‍പൂര്‍> ഉത്തര്‍പ്രദേശിലെ കാന്‍പൂരിൽ പതിനേഴുകാരന്‍ അമിതവേഗത്തിലോടിച്ച കാര്‍ ഇടിച്ച് ബൈക്ക് യാത്രക്കാരി മരിച്ചു. തിരക്കേറിയ റോഡില്‍ കാര്‍ അഭ്യാസം നടത്തുന്നതിനിടെയാണ് അപകടം ഉണ്ടായത്. ബൈക്ക് ഓടിച്ചിരുന്ന യുവതി സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഒപ്പമുണ്ടായിരുന്ന മകള്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. അമിതവേഗത്തിലെത്തിയ കാര്‍ അമ്മയും മകളും സഞ്ചരിച്ച ബൈക്കില്‍ വന്ന് ഇടിക്കുന്നത് വീഡിയോയില്‍ കാണാം. ഇടിയുടെ ആഘാതത്തില്‍ ഇരുവരും രണ്ട് വശത്തേക്ക് തെറിച്ചു വീഴുന്നതും വീഡിയോയില്‍ വ്യക്തമാണ്.

പതിനേഴുകാരനെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. കുട്ടിയുടെ പിതാവിനെയും കാൻപൂർ പൊലീസ് അറസ്റ്റ് ചെയ്തു. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ ഓടി രക്ഷപ്പെട്ടു.

പ്രതിക്ക് ഡ്രൈവിംഗ് ലൈസൻസ് ഇല്ലെന്ന് പൊലീസ് സ്ഥിരീകരിച്ചു. പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിയായ കുട്ടി സ്‌കൂളിൽ പോകാതെയാണ് സുഹൃത്തുക്കളോടൊപ്പം കാറിൽ അഭ്യാസത്തിനായി ഇറങ്ങിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top