22 December Sunday

ഗുജറാത്തില്‍ ഭാഗ്യചിഹ്നമായ കാറിന് സമാധി ഒരുക്കി

വെബ് ഡെസ്‌ക്‌Updated: Saturday Nov 9, 2024

അഹമ്മദാബാദ്> ഗുജറാത്തിലെ അമരേലി ജില്ലയില്‍ കര്‍ഷക കുടുംബം തങ്ങളുടെ ഭാഗ്യചിഹ്നമായ കാറിന് സമാധി ഒരുക്കി. സന്യാസിമാരും പുരോഹിതന്മാരുമടക്കം 1500ഓളം പേരാണ് കാറിന്റെ സംസ്‌കാര ചടങ്ങിനെത്തിയത്.

സഞ്ജയ് പൊളാര എന്നയാളുടെ കുടുംബമാണ് കുടുംബത്തിന് എല്ലാ ഐശ്വര്യവും കൊണ്ടുവന്ന കാറിനെ വില്‍ക്കാന്‍ മനസില്ലാത്തതിനാല്‍ സ്വന്തം കൃഷിയിടത്തില്‍ സംസ്‌കരിച്ചത്. 15 അടി താഴ്ചയില്‍ കുഴിയെടുത്താണ് 12 വര്‍ഷം പ്രായമായ വാഗണ്‍ ആര്‍ കാര്‍ ഇവര്‍ സംസ്‌കരിച്ചത്.

പൂക്കളും മാലകളും കൊണ്ടലങ്കരിച്ചതിന് പുറമേ സന്യാസിമാരും പുരോഹിതന്മാരും മന്ത്രോചാരണം നടത്തി പച്ച തുണികൊണ്ട് മൂടിയാണ് സംസ്‌കാര ചടങ്ങുകള്‍ നടന്നത്. അവസാനം എസ്‌കാവേറ്റര്‍ എത്തി മണ്ണിട്ട് മൂടി. തങ്ങളുടെ പിന്‍തലമുറ കാറിനെ മറക്കാതിരിക്കാനും കുടുംബത്തിന് എല്ലാ ഐശ്വര്യങ്ങളും കൊണ്ടുവന്ന കാര്‍ മണ്ണിനടയിലുണ്ടെന്ന് അറിയാനും സംസ്‌കരിച്ച ഇടത്തിനടത്ത് ഒരു മരംനട്ടുപിടിപ്പിക്കുമെന്നും കുടുംബം അറിയിച്ചിട്ടുണ്ട്.


നാലു ലക്ഷത്തോളം രൂപയാണ് ഇതിനായി കുടുംബം ചിലവഴിച്ചത്.





 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top