23 December Monday

കാൾട്ടൻ ചാപ്‌മാൻ അന്തരിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Oct 12, 2020

ബംഗളൂരു> ഇന്ത്യൻ ഫുട്ബോൾ മുൻ ക്യാപ്റ്റൻ കാൾട്ടൻ ചാപ്‌മാൻ അന്തരിച്ചു. 49 വയസായിരുന്നു. ബാംഗ്ലൂരിലായിരുന്നു അന്ത്യം.

ഇന്ത്യ കണ്ട ഏറ്റവും മികച്ച മിഡ്ഫീൽഡർമാരിൽ ഒരാളാണ്‌  കാൾട്ടൻ ചാപ്മാൻ. 1991 മുതൽ 2001 വരെ ഇന്ത്യൻ ദേശിയ ടീമിനായി ബൂട്ടണിഞ്ഞിട്ടുണ്ട്.

ഈസ്റ്റ് ബംഗാളിനും ജെസിടിക്കും വേണ്ടി കളിച്ചിട്ടുണ്ട്. 90-കളിൽ ദേശിയ ടീമിൽ സ്ഥിരാംഗമായി. പരിശീലകനായും കാൾട്ടൻ ചാപ്മാൻ പ്രവർത്തിച്ചു.

1980 കളുടെ മധ്യത്തിൽ ബാംഗ്ലൂരിലെ സായ് സെന്ററിൽ ചാപ്മാൻ ക്ലബ് ജീവിതം ആരംഭിച്ചു. ടാറ്റ ഫുട്ബോൾ അക്കാദമിയിൽ ചേരുന്നതിന് മുമ്പ് ബാംഗ്ലൂർ ക്ലബ്ബായ സതേൺ ബ്ലൂസിനായി കളിച്ചു.

 
 

 


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top