21 November Thursday

ആശുപത്രിയിലെ ക്യുആർ കോഡിൽ കൃത്രിമം കാണിച്ച് 52 ലക്ഷം തട്ടി; യുവതി പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Thursday Nov 7, 2024

ചെന്നൈ > ജോലി ചെയ്തിരുന്ന ആശുപത്രിയിലെ ക്യുആർ കോഡിൽ കൃത്രിമം കാണിച്ച് 52 ലക്ഷം രൂപ തട്ടിയ യുവതി പിടിയിൽ. തിരുവാരൂർ സ്വദേശിയായ സൗമ്യ (24) യെയാണ് അവാധി സിറ്റി പൊലീസ് സെൻട്രൽ ക്രൈംബ്രാഞ്ച് വിഭാ​ഗം അറസ്റ്റ് ചെയ്തത്. അണ്ണാ ന​ഗറിലുള്ള സ്വകാര്യ ആശുപത്രിയിൽ കാഷ്യറായി ജോലി ചെയ്യുകയായിരുന്നു സൗമ്യ. ആശുപത്രിയുടെ ബാങ്ക് അക്കൗണ്ടിന്റെ ക്യുആർ കോഡിനു പകരം തന്റെ ബാങ്ക് അക്കൗണ്ട് ക്യുആർ കോ‍ഡ് കാണിച്ചാണ് പണം തട്ടിയത്. ആശുപത്രിയുടെ ബാങ്ക് അക്കൗണ്ടിന്റെ ക്യുആർ കോഡ് പ്രവർത്തിക്കുന്നില്ലെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്.

പണം കയ്യിൽ തന്നെ നൽകണമെന്ന് സൗമ്യ പറഞ്ഞതായി ചില രോ​ഗികൾ വ്യക്തമാക്കിയതോടെയാണ് മാനേജ്മെന്റിന് സംശയമുണ്ടായത്. തുടർന്ന് നടത്തിയ പരിശോധനയിൽ സൗമ്യ പല ബില്ലുകളും രജിസ്റ്ററിൽ രേഖപ്പെടുത്തിയിട്ടില്ല എന്ന് കണ്ടെത്തി. തുടർന്ന് നടത്തിയ ഇന്റേണൽ ഓഡിറ്റിലാണ് സൗമ്യ 2022 ഫെബ്രുവരി മുതൽ ഈ വർഷം മെയ് വരെ പണം തട്ടിയതായി കണ്ടെത്തിയത്. 2021ലാണ് സൗമ്യ ഇവിടെ ജോലിക്കെത്തിയത്. കസ്റ്റഡിയിലെടുത്ത സൗമ്യയെ റിമാൻഡ് ചെയ്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top