ബാംഗ്ലൂര്‍> അഖിലേന്ത്യ കത്തോലിക്ക മെത്രാന്‍ സമിതി (സിബിസിഐ) 34-ാമതു പ്ലീനറി സമ്മേളനം ബാംഗളൂരില്‍ തുടങ്ങി. ബംഗളൂരു കോറമംഗലയിലെ സെന്റ് ജോണ്‍സ് നാഷണല്‍ അക്കാദമി ഓഫ് മെഡിക്കല്‍ സയന്‍സ് ഓഡിറ്റോറിയത്തില്‍ ഈ മാസം പത്തൊമ്പതാം തിയതി വരെ സമ്മേളനം നടക്കും
ഇന്ത്യയിലെ വിവിധ കത്തോലിക്ക സഭകളായ സിറോ മലബാര്‍ , സിറോ മലങ്കര , ലത്തീന്‍ എന്നിവയെ പ്രതിനിധികരിച്ച് 174 രൂപതകളില്‍ നിന്നും 200 ഓളം മെത്രാന്മാര്‍ പങ്കെടുക്കുന്നുണ്ട്.ഇന്ത്യയിലെ വത്തിക്കാന്‍ പ്രതിനിധി ,ആര്‍ച് ബിഷപ്പ് ജാംബ തീസ്ത ദിക്വത്രോ സമ്മേളനം ഉദ്ഘാടനം ചെയ്തു . സിബിസിഐ അധ്യക്ഷന്‍ കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേസിസ് അധ്യക്ഷത വഹിച്ചു.
നിലവിലെ ഇന്ത്യന്‍ രാഷട്രീയ സാഹചര്യം അടക്കം നിരവധി വിഷയങ്ങള്‍ സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യും. പുതിയ സിബിസിഐ അധ്യക്ഷനെയും സമ്മേളനം തെരുഞ്ഞെടുക്കും.കേരളത്തില്‍ നിന്നും സിറോ മലബാര്‍ സഭ അധ്യക്ഷന്‍ കര്‍ദിനാള്‍ ആലഞ്ചേരി , സിറോ മലങ്കര സഭ തലവന്‍ മാര്‍ ക്‌ളീമിസ് എന്നിവര്‍ ഉള്‍പ്പടെയുള്ള മെത്രന്മാര്‍ പങ്കെടുക്കുന്നുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..