22 December Sunday

കൈക്കൂലിയായി 20 ലക്ഷം രൂപ വാങ്ങി: ഇഡി അസിസ്റ്റന്റ് ഡയറക്‌ടറെ സിബിഐ അറസ്റ്റ് ചെയ്തു

വെബ് ഡെസ്‌ക്‌Updated: Thursday Aug 8, 2024

ന്യൂഡൽഹി > അഴിമതിക്കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അസിസ്റ്റന്റ് ഡയറക്‌ടറെ സിബിഐ അറസ്റ്റ് ചെയ്തു. സന്ദീപ് സിങ് യാദവിനെയാണ് അറസ്റ്റ് ചെയ്തത്. മുംബൈ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ജ്വല്ലറി ഉടമയോട് 20 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന പരാതിയിലാണ് അറസ്റ്റെന്ന് സിബിഐ വൃത്തങ്ങൾ അറിയിച്ചു.

ആ​ഗസ്ത് 3, 4 ദിവസങ്ങളിൽ ജ്വല്ലറികളിൽ ഇഡി തിരച്ചിൽ നടത്തിയിരുന്നു. ഇതിനിടെ സന്ദീപ് സിങ് യാദവ് 25 ലക്ഷം രൂപ നൽകണമെന്നാവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയതായും നൽകിയില്ലെങ്കിൽ ജ്വല്ലറി ഉടമയുടെ മകനെ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതായുമാണ് പരാതി. ഡൽഹി ലജ്പത് ന​ഗർ ഏരിയയിൽ നിന്നുമാണ് സന്ദീപിനെ അറസ്റ്റ് ചെയ്തത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top