25 December Wednesday

സിബിഐക്കുള്ള പൊതുസമ്മതം 
പിൻവലിച്ച്‌ 
കർണാടകം

വെബ് ഡെസ്‌ക്‌Updated: Friday Sep 27, 2024


ബംഗളൂരു
കർണാടകത്തിൽ സിബിഐക്ക് സ്വമേധയാ കേസെടുക്കാനുള്ള പൊതുസമ്മതം പിൻവലിച്ച്‌ സംസ്ഥാന സർക്കാർ. കർണാടക സർക്കാർ സിബിഐയ്‌ക്ക്‌ കൈമാറിയ പല കേസുകളിലും കുറ്റപത്രം പോലും സമർപ്പിച്ചിട്ടില്ലെന്നും പക്ഷപാതപരമായാണ്‌ സിബിഐയുടെ പ്രവർത്തനമെന്നും നിയമമന്ത്രി എച്ച്‌ കെ പാട്ടീൽ പറഞ്ഞു.

കേരളം, പശ്‌ചിമ ബംഗാൾ, പഞ്ചാബ്‌, മേഘാലയ, മിസോറം, ജാർഖണ്ഡ്‌ തുടങ്ങി പത്തിലേറെ സംസ്ഥാനങ്ങൾ സിബിഐ അന്വേഷണത്തിനുള്ള പൊതുസമ്മതം പിൻവലിച്ചിട്ടുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top