കൊൽക്കത്ത
ആർജി കർ മെഡിക്കൽ കോളേജിലെ മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷ് ഉൾപ്പടെയുള്ളവരുടെ വീടുകളിൽ സിബിഐ പരിശോധന നടത്തി. സന്ദീപ് ഘോഷിന്റെ വസതിയിൽ എട്ട് മണിക്കൂറിലധികം നീണ്ട പരിശോധനയിൽ ആശുപത്രിയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട നിരവധി രേഖകൾ കണ്ടെടുത്തതായി അധികൃതർ അറിയിച്ചു. മുൻ മെഡിക്കൽ സൂപ്രണ്ടും വൈസ് പ്രിൻസിപ്പലുമായ സഞ്‌ജയ് വസിഷ്‌ഠ്, ഫോറൻസിക്ക് മെഡിസിൻ വിഭാഗത്തിലെ പ്രൊഫസർ എന്നിവരുടെ വീടുകളിലും പരിശോധന നടന്നു. മെഡിക്കൽ കോളേജിലേക്ക് സർജിക്കൽ ഉപകരണങ്ങളും മറ്റും വിതരണം ചെയ്യുന്ന കമ്പനികളുടെ ഓഫീസുകളിലും ഉടമസ്ഥരുടെ വീടുകളിലും പരിശോധന നടത്തി. തൃണമൂൽ കോൺഗ്രസുമായി അടുത്ത ബന്ധമുള്ളവരാണ് കമ്പനി ഉടമകളിൽ പലരും.
അതേസമയം, ജൂനിയർ ഡോക്‌ടറുടെ ബലാത്സംഗ കൊലപാതകത്തിൽ പ്രതിഷധം ശക്തമായി തുടരുകയാണ്. ഞായറാഴ്ച നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധ പ്രകടനങ്ങൾ നടന്നു. ആർജി കർ മെഡിക്കൽ കോളേജ് പരസരത്ത് ഏർപ്പെടുത്തിയ നിരോധനാജ്ഞ 31 വരെ നീട്ടി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..