22 December Sunday

കെജ്‌രിവാളിനെ പ്രോസിക്യൂട്ട്‌ ചെയ്യാൻ അനുമതി ലഭിച്ചെന്ന്‌ സിബിഐ

വെബ് ഡെസ്‌ക്‌Updated: Saturday Aug 24, 2024


ന്യൂഡൽഹി
ഡൽഹി മദ്യനയവുമായി ബന്ധപ്പെട്ട കേസിൽ മുഖ്യമന്ത്രി അരവിന്ദ്‌ കെജ്‌രിവാളിനെ പ്രോസിക്യൂട്ട്‌ ചെയ്യാനുള്ള അനുമതി ലഭിച്ചതായി സിബിഐ വിചാരണക്കോടതിയെ അറിയിച്ചു. പ്രത്യേകകോടതി ജഡ്‌ജി കാവേരി ബാവ്‌ജ മുമ്പാകെ സമർപ്പിച്ച അനുബന്ധ കുറ്റപത്രത്തിലാണ്‌ ഇക്കാര്യം അറിയിച്ചത്‌. കേസ്‌ 27ലേക്ക്‌ മാറ്റി.

അതേസമയം, സിബിഐ കേസിൽ ജാമ്യം തേടി കെജ്‌രിവാൾ സമർപ്പിച്ച ഹർജി പരിഗണിക്കുന്നത്‌ സുപ്രീംകോടതി സെപ്‌തംബർ അഞ്ചിലേക്ക്‌ മാറ്റി. എഎപിയുടെ രാജ്യസഭാ എംപി സ്വാതി മലിവാളിനെ കൈയേറ്റം ചെയ്‌ത കേസിലും കെജ്‌രിവാളിന്‌ പങ്കുണ്ടെന്ന്‌ ഡൽഹി പൊലീസ്‌ സുപ്രീംകോടതിയിൽ ആരോപിച്ചു. വൈഭവ്‌ കുമാറിന്റെ ജാമ്യാപേക്ഷ എതിർത്ത സത്യവാങ്‌മൂലത്തിലാണ്‌ ആരോപണം.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top