22 November Friday

വിമാനനിരക്ക്‌ തീരുമാനിക്കുന്നത്‌ 
കമ്പനികളുടെ അവകാശമെന്ന്‌ കേന്ദ്രം

വെബ് ഡെസ്‌ക്‌Updated: Tuesday Aug 6, 2024

ന്യൂഡല്‍ഹി
വിമാനനിരക്ക് തീരുമാനിക്കാൻ കമ്പനികൾക്കാണ് അവകാശമെന്ന്‌ കേന്ദ്രസർക്കാർ. രാജ്യസഭയിൽ വി ശിവദാസന്റെ ചോദ്യത്തിനാണ്‌ മറുപടി നൽകിയത്‌. എയർ കോർപ്പറേഷൻസ്‌ നിയമം 1994 മാർച്ചിൽ അന്നത്തെ സർക്കാർ പിൻവലിച്ചിരുന്നുവെന്നും അന്ന്‌ മുതൽ സർക്കാരിന്‌ നിയന്ത്രണമില്ലെന്നുമാണ്‌ അവകാശപ്പെടുന്നത്‌. ഇന്ത്യയിൽ വിമാനയാത്രക്കാരുടെ എണ്ണത്തിൽ സീസൺ അനുസരിച്ച്‌ ഏറ്റക്കുറച്ചിലുണ്ട്‌. അതനുസരിച്ചാണ്‌ കമ്പനികൾ നിരക്ക് ക്രമീകരിക്കുന്നതെന്നും കേന്ദ്രം പറഞ്ഞു. 1937-ലെ എയർക്രാഫ്റ്റ് നിയമപ്രകാരം കമ്പനികൾ ഈടാക്കുന്ന നിരക്ക്‌ പ്രസിദ്ധപ്പെടുത്തണം. ആ നിരക്കിൽ കൂടുതൽ  ഈടാക്കാൻ പാടില്ല എന്ന്‌ മാത്രമാണ്‌ നിലവിലെ നിയന്ത്രണമെന്നും മറുപടിയിൽ പറയുന്നു. ഓണമടക്കമുള്ള ആഘോഷങ്ങൾക്കായി പ്രവാസികൾക്കടക്കം വൻ തുകയാണ്‌ ടിക്കറ്റ്‌ ഇനത്തിൽ ചെലവാകുന്നതെന്നും സാമ്പത്തിക നയങ്ങളിൽ ബിജെപിയും കോൺഗ്രസും ഒരേ തൂവൽപ്പക്ഷികളാണെന്നും ശിവദാസൻ പ്രസ്‌താവനയിൽ ചൂണ്ടിക്കാട്ടി. നിരക്ക്‌ നിയന്ത്രിക്കാൻ നിയമ നിർമാണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top