22 December Sunday

കേന്ദ്ര നികുതിവിഹിതം: വർധനനിരക്ക്‌ ഏറ്റവും 
കുറവ്‌ കേരളത്തിന്‌

വെബ് ഡെസ്‌ക്‌Updated: Wednesday Aug 7, 2024


ന്യൂഡൽഹി
കഴിഞ്ഞ അഞ്ച്‌ വർഷം കേന്ദ്രത്തിൽനിന്നുള്ള നികുതിവിഹിത വർധന നിരക്ക്‌ ഏറ്റവും കുറവ്‌  രേഖപ്പെടുത്തിയ സംസ്ഥാനം കേരളം. 2019–-2020ൽ 16,401 കോടി രൂപയാണ്‌ കേന്ദ്രത്തിൽനിന്ന്‌ കേരളത്തിന്‌ നികുതിവിഹിതമായി ലഭിച്ചതെങ്കിൽ 2023–-2024ൽ ഇത്‌ 21,743 കോടി രൂപയായി. 

32.55 ശതമാനമാണ്‌ വർധന നിരക്ക്‌. മഹാരാഷ്‌ട്രയ്‌ക്കുള്ള  നികുതിവിഹിതം ഇതേ കാലയളവിൽ 97  ശതമാനം വർധിച്ചു. ബിഹാർ–-79.14 ശതമാനം, ഉത്തർപ്രദേശ്‌–-71.99, മധ്യപ്രദേശ്‌–-79.07, ബംഗാൾ–-76.87 എന്നിങ്ങനെയാണ്‌ മറ്റ്‌ സംസ്ഥാനങ്ങളിലെ നികുതി വിഹിത വർധനനിരക്ക്‌.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top