17 September Tuesday

ജാർഖണ്ഡ്‌ മുൻ മുഖ്യമന്ത്രി ബിജെപിയിലേക്ക്‌; അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി

വെബ് ഡെസ്‌ക്‌Updated: Tuesday Aug 27, 2024

റാഞ്ചി> ജാർഖണ്ഡ്‌ മുൻ മുഖ്യമന്ത്രിയും മുതിർന്ന ജെഎംഎം നേതാവുമായ ചംപയ്‌ സോറൻ  ബിജെപിയിൽ ചേരുമെന്ന്‌ പ്രഖ്യാപിച്ച്‌ ഹിമന്ത ബിശ്വ ശർമ്മ. വെള്ളിയാഴ്‌ച ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്നും ചംപയ്‌ ആഭ്യന്തര മന്ത്രി അമിത്‌ ഷായുമായി നടത്തിയ കൂടികാഴ്‌ചയുടെ ചിത്രം പങ്കുവച്ച്‌  അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ അറിയിച്ചു.

സമൂഹ മാധ്യമമായ എക്‌സിലൂടെയാണ്‌ വിവരം പങ്കുവച്ചത്‌. ഇഡി കേസിൽ അറസ്റ്റിലായ ഹേമന്ത്‌ സോറൻ രാജിവച്ചതിനെതുടർന്നാണ്‌ ചംപയ്‌ മുഖ്യമന്ത്രിയായത്‌. എന്നാൽ കേസിൽ ഹേമന്തിന്‌ ജാമ്യം ലഭിച്ചതോടുകൂടി മുഖ്യമന്ത്രി സ്ഥാനം ചംപയ്‌ക്ക് നഷ്‌ടമായി. ഇതിൽ അസംതൃപ്‌തനായ അദേഹം രാജിവെയ്‌ക്കുമെന്ന്‌ അഭ്യൂഹങ്ങളുണ്ടായിരുന്നു. നിയമസഭ തെരഞ്ഞെടുപ്പ്‌ നടക്കാനിരിക്കെയാണ്‌ ചംപയുടെ രാഷ്‌ട്രീയമാറ്റം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top