ന്യൂഡൽഹി
ജാർഖണ്ഡ് മുൻ മുഖ്യമന്ത്രിയും മുതിർന്ന ജെഎംഎം നേതാവുമായ ചംപയ് സോറൻ പുതിയ പാർടി രൂപീകരിക്കാനൊരുങ്ങുന്നു. രാഷ്‌ട്രീയത്തിൽനിന്ന് വിരമിക്കില്ലെന്നും പുതിയ പാർടി രൂപീകരിച്ച് അതിനെ ശക്തിപ്പെടുത്തുമെന്നും ഡൽഹിയിൽനിന്ന് ജാർഖണ്ഡിൽ മടങ്ങിയെത്തിയ ചംപയ് സോറൻ പറഞ്ഞു. എല്ലാവരുമായും സഖ്യസാധ്യത തുറന്നിട്ടിരിക്കുകയാണന്നും ഒരാഴ്‌ചക്കകം എല്ലാം വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു. മൂന്നുദിവസം മുമ്പ് ഡൽഹിയിൽ എത്തിയതിന് പിന്നാലെ ബിജെപിയിലേക്ക് പോകുമെന്ന തരത്തിൽ പുറത്തുവന്ന റിപ്പോർട്ടുകളെ അദ്ദേഹം തള്ളി. കൽഹാൻ മേഖലയിലെ 14 സീറ്റിൽ സ്വാധീനമുള്ള ചംപയ് സോറൻ പാർടി രൂപീകരിച്ച് തെരഞ്ഞെടുപ്പിനൊരുങ്ങുകയാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..