08 September Sunday

ചാന്ദിപുര വൈറസ്: ഇതുവരെ മരിച്ചത് 32 പേർ

വെബ് ഡെസ്‌ക്‌Updated: Monday Jul 22, 2024

പ്രതീകാത്മകചിത്രം

ഗാന്ധിന​ഗർ > ​ഗുജറാത്തിൽ പടർന്നു പിടിച്ച മാരകമായ ചാന്ദിപുര വൈറസ് ബാധയിൽ ഇതുവരെ മരിച്ചത് 32 പേർ. ഞായറാഴ്ച സംസ്ഥാനത്ത് 13 പേർക്കുകൂടി രോ​ഗം സ്ഥിരീകരിച്ചു. ഇതോടെ രോ​ഗബാധിതരായവരുടെ എണ്ണം 84 ആയി. അഹമ്മദാബാദ് (2), ആരവല്ലി(1), ബനാസ്കാന്ത(1), സുരേന്ദ്രന​ഗർ(1), ​ഗാന്ധിന​ഗർ(1), ഖേദ(1), മെഹ്സാന(1), നർമദ(1), വഡോദര(1), രാജ്കോട്ട്(1) എന്നിങ്ങനെയാണ് പുതിയ കേസുകൾ സ്ഥിരീകരിച്ചത്. 14 വയസ്സു വരെയുള്ള കുട്ടികളെയാണു രോഗം കൂടുതലായും ബാധിക്കുന്നത്. ​ഗുജറാത്തിലെ 27 ജില്ലകളിലായാണു രോഗം സ്ഥിരീകരിച്ചത്.

സബർകാന്ത, ആരവല്ലി, മഹിസാഗർ, ഖേദ, മെഹ്‌സാന, രാജ്‌കോട്ട് ജില്ലകളിലാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. രാജസ്ഥാൻ, മധ്യപ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ള കുട്ടികളും ​ഗുജറാത്തിൽ ചികിത്സയിലുണ്ട്. എല്ലാ ജില്ലകൾക്കും കർശന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഒരോ ദിവസവും കേസുകൾ കൂടുന്നതായാണ് വിവരം.

പ്രധാനമായും 14 വയസുവരെയുള്ളവരെ ബാധിക്കുന്ന രോ​ഗം മണലീച്ച, കൊതുക് തുടങ്ങിയവ വഴിയാണ് പടരുന്നത്. ശക്തമായ പനി, മസ്തിഷ്കജ്വരം, വയറിളക്കം, ചർദ്ദി തുടങ്ങിയവയാണ് ലക്ഷണം. വാക്സിൻ ഇല്ലാത്തതിനാൽ തുടക്കത്തിലെ ചികിത്സ ലഭിച്ചില്ലെങ്കിൽ മാരകമാകും. 1965ൽ മഹാരാഷ്ട്രയിലെ ചാന്ദിപുരയിലാണ് ആദ്യമായി റിപ്പോർട്ട് ചെയ്തത്. 2004ൽ 322 പേരാണ്‌ വൈറസ്‌ ബാധമൂലം മരിച്ചത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top