21 December Saturday

ഗുജറാത്തിൽ ചാന്ദിപുര വൈറസ് ബാധിച്ച് രണ്ടു കുട്ടികൾ കൂടി മരിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Jul 17, 2024

അഹമ്മദാബാദ് > ഗുജറാത്തിൽ ചാന്ദിപുര വൈറസ് ബാധിച്ച് രണ്ടു കുട്ടികൾ കൂടി മരിച്ചതായി റിപ്പോർട്ട്. ഇതുവരെ സംസ്ഥാനത്ത് അപൂർവ വൈറസ് ബാധിച്ച് എട്ട് പേർ മരിച്ചു. ആരോഗ്യമന്ത്രി ഋഷികേശ് പട്ടേലാണ് വിവരങ്ങൾ പുറത്തുവിട്ടത്. സബർകാന്ത, ആരവല്ലി, മഹിസാഗർ, ഖേദ, മെഹ്‌സാന, രാജ്‌കോട്ട് ജില്ലകളിലാണു കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 

സബർകാന്ത ജില്ലയിൽ നിന്നുള്ള രണ്ടും ആരവല്ലിയിൽ നിന്നുള്ള മൂന്നും മഹിസാഗർ, രാജ്‌കോട്ട് ജില്ലകളിൽ നിന്നുള്ള ഒരാൾ വീതവുമാണ് സംസ്ഥാനത്ത് വൈറസ് ബാധിച്ചു ചികിത്സയിലിരിക്കെ മരിച്ചത്. ആകെ 14 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം ബാധിയുണ്ടായത്. ചാന്ദിപുര വൈറസിനെക്കുറിച്ചു പഠിക്കാനും മുൻകരുതലെടുക്കാനും പ്രത്യേക സംഘത്തെ നിയോഗിച്ചതായി ആരോഗ്യമന്ത്രി അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top