24 December Tuesday

വീണ്ടും പേര് മാറ്റം: സാറെയ് കാലെ ഖാൻ ചൗക്ക് ഇനി മുതൽ 'ബിർസ മുണ്ട ചൗക്ക് '

വെബ് ഡെസ്‌ക്‌Updated: Friday Nov 15, 2024

ന്യൂഡൽഹി > ഡൽഹിയിലെ സാറെയ് കാലെ ഖാൻ ചൗക്ക് ഇനി മുതൽ ബിർസ മുണ്ട ചൗക്ക് എന്ന് അറിയപ്പെടും. സാറെയ് കാലെ ഖാൻ ചൗക്ക്  പേര് പുനർനാമകരണം ചെയ്യുന്നതായി  കേന്ദ്ര നഗരവികസന മന്ത്രി മനോഹർ ലാൽ ഖട്ടറാണ് അറിയിച്ചത്. സ്വാതന്ത്ര്യ സമര സേനാനിയും ആദിവാസി നേതാവുമായ ബിർസ മുണ്ടയുടെ 150 ജന്മവാർഷികത്തോടനുബന്ധിച്ചാണ് പുതിയ പേര് പ്രഖ്യാപിച്ചതെന്ന് മന്ത്രി പറഞ്ഞു.

സ്ഥലം സന്ദർശിക്കുന്ന ആളുകൾക്ക് ബിർസ മുണ്ടയെ കുറിച്ച് അറിയാനും അദ്ദേഹത്തിന്റെ ജീവിതത്തിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളുന്നതിനും വേണ്ടിയാണ് ഈ പേര് മാറ്റം- മനോഹർലാൽ ഖട്ടർ വ്യക്തമാക്കി.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top