23 December Monday

വിരമിച്ചതിന് ശേഷം ജനനത്തിയതി മാറ്റാന്‍ സാധിക്കില്ല: കര്‍ണാടക ഹൈക്കോടതി

വെബ് ഡെസ്‌ക്‌Updated: Monday Aug 12, 2024

photo credit: X

ബംഗളൂരു>വിരമിച്ചതിന്‌ ശേഷം രേഖാമൂലമുള്ള ജനനത്തിയതി മാറ്റാൻ  സാധിക്കില്ലെന്ന്‌ കര്‍ണാടക ഹൈക്കോടതി. പള്‍പ്പ് ഡ്രോയിങ് പ്രൊസസര്‍ നിര്‍മാണ യൂണിറ്റില്‍ ജോലി ചെയ്തിരുന്ന വ്യക്തിയാണ്‌ വിരമിച്ചതിനുശേഷം ജനനത്തിയതി മാറ്റി നല്‍കണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ചത്.

ജോലിക്കെത്തിയപ്പോള്‍ 1952 മാര്‍ച്ച് 30നാണ് ജനനത്തിയതിയെന്ന് പറയുക മാത്രമാണ്‌ ചെയ്തത്. എന്നാൽ തെളിവൊന്നും നല്‍കിയില്ല. അതിനാൽ പ്രൊവിഡന്റ് ഫണ്ട് രേഖകളും സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റും അടിസ്ഥാനപ്പെടുത്തി തൊഴിലുടമ ജനനത്തിയതി 1948 മാര്‍ച്ച് 10 എന്ന് രേഖപ്പെടുത്തുകയും അതിനാൽ 2006ല്‍ 58 ാം വയസില്‍ ഇയാൾ വിരമിക്കുകയും ചെയ്തു. ജോലിയില്‍ നിന്ന് വിരമിച്ചതിന് ശേഷം 1952 മാര്‍ച്ച് 30 ആണ് തന്റെ യഥാര്‍ഥ ജനനത്തിയതിയെന്നും നാല് വര്‍ഷം കൂടി ജോലി ചെയ്യാൻ സാധിക്കുമെന്നും ഇയാള്‍ വാദിച്ചു.

തന്നെ ജോലിയില്‍ തിരികെ എടുക്കുകയോ അല്ലെങ്കില്‍ 2010 വരെയുള്ള ആനുകൂല്യങ്ങള്‍ നല്‍കുകയോ ചെയ്യണമെന്ന ആവശ്യവുമായി ആദ്യം ലേബര്‍ കോടതിയെ സമീപിച്ചെങ്കിലും കേസ് തള്ളി. തുടര്‍ന്ന്‌ ഇൽതക്കാര്യം ചൂണ്ടിക്കാട്ടി ഹൈക്കോടതിയെ സമീപിച്ചു. എന്നാൽ ജനനത്തിയതി നേരത്തെ തിരുത്താന്‍ അവസരമുണ്ടായിരുന്നിട്ടും തിരുത്താതെ വിരമിച്ചതിനാൽ വിരമിച്ചതിനു ശേഷം ഹർജിക്കാരന്റെ ആവശ്യം അനുവദിക്കാന്‍ കഴിയില്ലെന്ന് ഹൈക്കോടതി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top