22 December Sunday

ഛത്തീസ്​ഗഢിൽ 
40 മാവോയിസ്റ്റുകളെ വെടിവച്ചുകൊന്നു

വെബ് ഡെസ്‌ക്‌Updated: Friday Oct 4, 2024


റായ്പുര്‍
ഛത്തീസ്​ഗഢിലെ നാരായൺപുര്‍  ജില്ലയിലെ വനമേഖലയില്‍ 40 മാവോയിസ്റ്റുകളെ സുരക്ഷാസേന വെടിവച്ചുകൊന്നു. നാരായൺപുര്‍ –- ദന്തേവാഡ അതിര്‍ത്തിയിലെ അബുജ്മഠ് വനത്തിലാണ് വെള്ളി പകൽ ഒന്നോടെ ഏറ്റുമുട്ടലുണ്ടായത്. ഉള്‍ക്കാട്ടിൽ കടന്നവര്‍ക്കായി തിരച്ചിൽ തുടരുന്നു.  എകെ 47, എസ്എൽആര്‍ തുടങ്ങിയ ആയുധങ്ങള്‍ പിടികൂടിയെന്നും കൂടുതല്‍പേര്‍ കൊല്ലപ്പെട്ടിരിക്കാമെന്നും ദന്തേവാഡ എസ്‌പി അറിയിച്ചു. 

ഈ വര്‍ഷം ഇതുവരെ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ എണ്ണം 194 ആയി. ഏപ്രില്‍ 16ന് കാങ്കര്‍ ജില്ലയില്‍ 29 മാവോയിസ്റ്റുകളെ വെടിവെച്ചുകൊന്നു.  സിപിഐ മാവോയിസ്റ്റ് ഈസ്റ്റ് ബസ്‌തര്‍ ഡിവിഷനിലെ മുതിര്‍ന്ന കേഡര്‍മാര്‍ അബുജ്മഠിലെ തുൾത്തുളി ഗ്രാമത്തിലെ വനത്തിൽ മാവോയിസ്റ്റുകളുടെ യോ​ഗം വിളിച്ചുചേര്‍ത്തിരുന്നു. ഈ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് രഹസ്യ നീക്കം നടത്തിയത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top