27 December Friday

ലോക്സഭ സീറ്റ് വാ​ഗ്ദാനം ചെയ്ത് പണം തട്ടൽ: കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിയുടെ സഹോദരൻ അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Sunday Oct 20, 2024

ബം​ഗളൂരു> ലോക്സഭാ സീറ്റ് വാ​ഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ പ്രഹ്ലാദ് ജോഷിയുടെ സഹോദരൻ ​ഗോപാൽ ജോഷിയെ കർണാടക ബസവേശ്വരന​ഗർ പൊലീസ് അറസ്റ്റുചെയ്തു. മറ്റൊരു പ്രതിയായ വിജയലക്ഷ്മി ജോഷിയെയും അറസ്റ്റുചെയ്തിട്ടുണ്ട്. ​

ഗോപാൽ ജോഷിയുടെ മകൻ അജയ് ജോഷിക്കെതിരെയും കേസുണ്ട്. രണ്ടുകോടിയിലേറെ രൂപ തട്ടിയെടുത്തതായി മുൻ ജെഡിഎസ് എംഎൽഎയുടെ ഭാര്യ സുനിത ചവാനാണ് പരാതി നൽകിയത്. ബിജെപി സ്ഥാനാർഥിയായി ലോക്‍സഭയിലേക്ക് മത്സരിക്കാൻ സീറ്റ് വാ​ഗ്ദാനം ചെയ്താണ് തട്ടിപ്പ് നടത്തിയത്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top