ചെന്നൈ
രണ്ടു ദിവസത്തെ കനത്തപെയ്‌ത്തിനുശേഷം ചെന്നൈയിൽ മഴ ശമിക്കുന്നു. ഗ്രേറ്റർ ചെന്നൈ കോർപറേഷൻ മേഖലകളിൽ വെള്ളക്കെട്ടൊഴിഞ്ഞ് ജനജീവിതം സാധാരണനിലയിലേക്ക്. വടക്കൻ ചെന്നൈയിലെ ആവഡി, റെഡ് ഹിൽസ്, തിരുവള്ളൂർ ജില്ലയിലെ സോളവരം എന്നിവിടങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമാണ്. ആളുകൾ വീടുകളിൽ തുടരുകയാണ്. വ്യാഴാഴ്ചയും ‘അമ്മ കാന്റീനു’കളിൽ സൗജന്യ ഭക്ഷണവിതരണം തുടരുമെന്ന് സർക്കാർ അറിയിച്ചു. 18 വരെ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.
അതേസമയം, ബംഗളുരുവിൽ ബുധനാഴ്‌ചയും കനത്ത മഴ ജനജീവിതത്തെ ബാധിച്ചു. അടുത്ത 24 മണിക്കൂറിൽ ആന്ധ്രയിലും തമിഴ്നാട്ടിലും വെള്ളപ്പൊക്ക ജാഗ്രതാനിർദേശമുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..