21 December Saturday

ഭക്ഷണമെത്തിക്കാൻ താമസിച്ചു; ഉപഭോക്താവിന്റെ ശകാരത്തിൽ മനംനൊന്ത് ഡെലിവറി ബോയ് ആത്മഹത്യ ചെയ്തു

വെബ് ഡെസ്‌ക്‌Updated: Thursday Sep 19, 2024

ചെന്നൈ > ഭക്ഷണമെത്തിക്കാൻ താമസിച്ചതിന്റെ പേരിൽ ഉപഭോക്താവിൽനിന്ന് ശകാരം ലഭിച്ച ഫുഡ് ഡെലിവറി ബോയ് ആത്മഹത്യ ചെയ്തു. 19കാരനായ പവിത്രനാണ് ആത്മഹത്യ ചെയ്തത്. ബികോം വിദ്യാർഥിയായിരുന്നു. വീട്ടിലാണ് പവിത്രനെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. സമീപത്തുനിന്ന് ആത്മഹത്യക്കുറിപ്പും കണ്ടെത്തി.

ഭക്ഷണം എത്തിക്കാൻ വൈകിയതിനെത്തുടർന്ന് കസ്റ്റമറും പവിത്രനും തമ്മിൽ തർക്കമുണ്ടായിരുന്നു. ഭക്ഷണം വൈകിയതിന് കസ്റ്റമർ വഴക്കുപറഞ്ഞതായി കുറിപ്പിൽ പറയുന്നു. ഇതിന്റെ മനോവിഷമത്തിലാണ് ആത്മ​ഹത്യ ചെയ്യുന്നതെന്നാണ് വിവരം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top