23 December Monday

ബംഗളൂരുവിൽ മലയാളി കുടുംബത്തിന്‌ നേരെ ആക്രമണം; 5 വയസുകാരന്‌ പരിക്ക്‌

വെബ് ഡെസ്‌ക്‌Updated: Friday Nov 1, 2024

photo credit:X

ബംഗളൂരു > ബംഗളൂരുവില്‍ മലയാളി കുടുംബത്തിന് നേരെ ആക്രമണം. കോട്ടയം സ്വദേശിയായ അനൂപ് ജോർജ്ജിനും ഭാര്യയ്ക്കും അഞ്ച് വയസ്സുള്ള മകനുനേരെയാണ്‌ ആക്രമണം ഉണ്ടായത്‌. ചൂഢസാന്ദ്ര എന്ന സ്ഥലത്ത് വെച്ചാണ് സംഭവം. ആക്രമണത്തില്‍  അഞ്ച് വയസുകാരനായ മകന്‍ സ്റ്റീവിന്റെ തലയ്ക്ക് പരിക്കേറ്റു.

ഇന്നലെ രാത്രി 9.30 ഓടെയാണ് സംഭവം.  ദീപാവലി ഷോപ്പിങിന് ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു അനൂപും കുടുംബവും. ഇതിനിടെയാണ്‌ രണ്ടംഗസംഘം ആക്രമിച്ചത്‌.  അനൂപിന്റെ വാഹനത്തിന്‌ മുമ്പിൽ പോയിരുന്ന വാഹനത്തെയും ഇവർ തടയാൻ ശ്രമിച്ചിരുന്നു.  ഇവരോടും ആക്രമികൾ കാറിന്റെ ചില്ല്‌ താഴ്‌ത്താൻ ആവശ്യപ്പെടുകയും എന്നാൽ താഴ്‌ത്താതിരുന്നപ്പോൾ ആക്രമിക്കാൻ ശ്രമിച്ചു. അതിനുശേഷം വന്ന തങ്ങളെ അക്രമികൾ ലക്ഷ്യം വച്ചതെന്ന്‌ അനൂപ്‌ പറഞ്ഞു. ഇവരോടും സംഘം വാഹനത്തിന്റെ ചില്ല്‌ താഴ്‌ത്താൻ ആവശ്യപ്പെട്ടു. എന്നാൽ അത്‌ ചെയ്യാതെ താൻ കാർ മുന്നോട്ട്‌ എടുത്തപ്പോൾ അക്രമികളില്‍ ഒരാള്‍ കൈയിലുണ്ടായിരുന്ന കല്ല് ഗ്ലാസിലേക്ക് എറിഞ്ഞു. ഗ്ലാസ് പൊട്ടി മകന്റെ തലയില്‍ തറച്ചു കയറി. മകന്റെ തലയ്ക്ക് മൂന്ന് തുന്നലുണ്ടെന്നും അനൂപ് പറഞ്ഞു.

സംഭവത്തിൽപരപ്പന അഗ്രഹാര പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. പ്രതികളിലൊരാളെ പൊലീസ് പിടികൂടി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top