22 November Friday

ബിജെപി അധികാരത്തിൽ വന്നാൽ ആദിവാസി അവകാശങ്ങളിൽ മാറ്റം വരുത്തുമെന്ന്‌ ജെ പി നദ്ദ

വെബ് ഡെസ്‌ക്‌Updated: Saturday Nov 9, 2024

photo credit:X

റാഞ്ചി> ജാർഖണ്ഡിൽ ബിജെപി അധികാരത്തിലെത്തിയാൽ ആദിവാസി അവകാശങ്ങളിൽ മാറ്റം വരുത്തുമെന്ന്‌ ഭാരതീയ ജനതാ പാർട്ടി അധ്യക്ഷൻ ജെ പി നദ്ദ. സംസ്ഥാനത്തിന്‌ പുറത്ത്‌ നിന്നുള്ളവർ, ബംഗ്ലാദേശ്‌ നുഴഞ്ഞുകയറ്റക്കാർ എന്നിവർ സംസ്ഥാനത്തിനകത്തെ ആദിവാസിയുവതികളെ വിവാഹം കഴിച്ചാൽ ഇവർക്കു ജനിക്കുന്ന കുട്ടികൾക്ക്‌ ആദിവാസി അവകാശങ്ങൾ  അനുവദിക്കില്ലെന്ന്  നദ്ദ പറഞ്ഞു.

ജെഎംഎം നേതൃത്വത്തിലുള്ള സർക്കാർ ബംഗ്ലാദേശ്‌ നുഴഞ്ഞുകയറ്റക്കാർക്ക് അഭയം നൽകിയിട്ടുണ്ടെന്നും അവരെ തുരത്തുമെന്നും നദ്ദ പറഞ്ഞു.  പലാമു ജില്ലയിലെ ബിഷ്രാംപൂരിൽ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യവെയാണ്‌ നദ്ദയുടെ പരാമർശം.

"അഴിമതിക്കാരും കള്ളന്മാരും"  ജെഎംഎം നേതൃത്വത്തിലുള്ള സർക്കാരിന്റെ ഭാഗമാണെന്നും ജാർഖണ്ഡിൽ നിന്ന് സിംഗിൾ എഞ്ചിൻ ഗവൺമെന്റിനെ പുറത്താക്കുകയും  ഇരട്ട എഞ്ചിൻ സർക്കാരിനെ പുനഃസ്ഥാപിക്കുകയും ചെയ്യുമെന്നും നദ്ദ പറഞ്ഞു.  

തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധനചെയ്ത്‌  വിദ്വേഷ പരാമർശങ്ങളും വിവാദ പ്രസ്താവനകളുമാണ്‌ ബിജെപി നേതാക്കൾ മുന്നോട്ട്‌ വെക്കുന്നത്. ‌കഴിഞ്ഞ ദിവസം ഉത്തർപ്രദേശ്‌ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്‌ 'ഹിന്ദുക്കളെ വിഭജിച്ചാൽ അവരെ കശാപ്പ് ചെയ്യും'(ബാടേംഗേ തു കാടേംഗേ) എന്ന പരാമർശം തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിൽ വ്യാപകമായി ഉപയോഗിച്ചിരുന്നു. അതിനുപിന്നാലെയാണ്‌ നദ്ദയുടെ പരാമർശവും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top